Ticker

6/recent/ticker-posts

കണ്ണൂർ സർവകലാശാല പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തി പാലക്കുന്ന് ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി

കാഞ്ഞങ്ങാട് :കണ്ണൂര്‍ സര്‍വകലാശാല ബി സി എ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്ട്‌സാപ്പ് വഴി ചോര്‍ത്തിയതായി പരാതി.  പാലക്കുന്ന് ഗ്രീന്‍വുഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിനെതിരെയാണ് സര്‍വകലാശാല ജില്ലാ പൊലീസ് മേധാവിക്കും ബേക്കല്‍ പൊലീസിലും പരാതി നല്‍കിയത്. സംഭവത്തില്‍ സിന്‍ഡിക്കേറ്റ് സമിതിയെ വൈസ് ചാന്‍സലര്‍ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് കോളജിലെ പരീക്ഷാ കേന്ദ്രം സര്‍വകലാശാല മാറ്റി.
ഏപ്രില്‍ രണ്ടിന് നടത്തിയ സര്‍വകലാശാലാ സ്‌ക്വാഡ് പരിശോധനയിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. മുന്‍ ദിവസങ്ങളിലെ ചോദ്യപേപ്പറുകളും വാട്ട്‌സാപ്പില്‍ പങ്കുവച്ചതായി കണ്ടെത്തിയിട്ടുണ്ട്.
Reactions

Post a Comment

0 Comments