Ticker

6/recent/ticker-posts

സ്ത്രീകളടക്കം സഞ്ചരിച്ച കാറിൽ നിന്നും എം.ഡി.എം.എ പിടിച്ചു യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് :സ്ത്രീകളടക്കം സഞ്ചരിച്ച കാറിൽ നിന്നും പൊലീസ് എം.ഡി.എം.എ പിടിച്ചു. യുവാവിനെ അറസ്റ്റ് ചെയ്തു. ഇന്ന് വൈകീട്ട് ഉദുമ ടൗണിൽ കാർതടഞ്ഞാണ് പൊലീസ് മയക്ക് മരുന്ന് പിടികൂടിയത്. കളനാട് കാളികാ ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന
ആഷിഖ് 27 ആണ് അറസ്റ്റിലായത്. ബേക്കൽ സ്റ്റേഷനിലെ എസ്.ഐ മാരായ
എം.
സവ്യസാചി.  മനോജ്‌ കൊട്രച്ചാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ
 പ്രസാദ് സിവിൽ ഓഫീസർമാരായ
സുനേഷ്, സൗമ്യ എന്നിവർ ചേർന്നാണ് പിടികൂടിയത്. 0.730 ഗ്രാം എം.ഡി.എം എ കണ്ടെടുത്തു. ബലാനോ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിൽ പ്രതിയുടെ അടുത്ത ബന്ധുക്കളായ മൂന്ന് സ്ത്രീകൾ ഉണ്ടായിരുന്നു. ആഷിഖിൻ്റെ കൈ വശം മയക്ക് മരുന്ന് ഉണ്ടായിരുന്നത് സ്ത്രീകളടക്കം കാറിലുണ്ടായിരുന്ന മറ്റാരും അറിഞ്ഞിരുന്നില്ല. ഇത് ബോധ്യപെട്ടതിനാൽ ആഷിഖിനെ അറസ്റ്റ് ചെയ്യുകയും മറ്റുള്ളവരെ വിട്ടയച്ചതായി പൊലീസ് ഉത്തരമലബാറിനോട് പറഞ്ഞു. കാപ്പിലെ ബന്ധു വീട്ടിലേക്ക് വിരുന്നിന് പോവുകയായിരുന്നു കുടുംബം. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments