Ticker

6/recent/ticker-posts

കാറിൻ്റെ ഡിക്കിയിലിരുന്ന് യുവാക്കളുടെ സാഹസിക യാത്ര പൊലീസ് കേസെടുത്തു

കാഞ്ഞങ്ങാട് :കാറിൻ്റെ ഡിക്കിയിലിരുന്ന് യുവാക്കൾ സാഹസിക യാത്ര നടത്തിയതിനെ തുടർന്ന് പൊലീസ് കാർ കസ്റ്റഡിയിലെടുത്തു. കാർ ഓടിച്ചിരുന്ന യുവാവിനെതിരെ കേസെടുത്തു.
 റാണിപുരത്താണ്  കാറിൽ സാഹസിക യാത്ര നടത്തിയത്. സുള്ള്യ അജാവര സ്വദേശി സതീഷിന്റെ 26 ഉടമസ്ഥതയിലുള്ള കാറിലാണ് സാഹസിക പ്രകടനം. വലിയ ശബ്ദത്തിൽ പാട്ട് വച്ചും ഡിക്കി തുറന്ന് യാത്ര ചെയ്തുമാണ്  യാത്ര നടത്തിയത്. വന സംരക്ഷണ സമിതി പ്രവർത്തകർ നൽകിയ വിവരമനുസരിച്ച് നാട്ടുകാരുടെ സഹായത്തോടെ പാണത്തൂരിൽ കാർ പിടികൂടുകയായിരുന്നു. രാജപുരം എസ് ഐ പ്രദീപ് കുമാറി
ൻ്റെ നേതൃത്വത്തിൽ കാർ കസ്റ്റഡിയിലെടുത്ത് പ്രതിക്കെതിരെ കേസെടുക്കുകയായിരുന്നു.


Reactions

Post a Comment

0 Comments