കാഞ്ഞങ്ങാട് :ദുബായിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ട പ്രവാസിയെ കാണാതായതായി പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പടന്ന കാവും സി.എച്ച്. തലയിലെ ഹാഷിമിനെ 55 യാണ് കാണാതായത്. 2024 ഫെബ്രുവരി 24 ന് ദുബായിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ടതാണെങ്കിലും വീട്ടിലെത്തിയില്ല. തിരിച്ച് ദുബായിലെ ജോലിസ്ഥലത്തും എത്തിയില്ല. ബന്ധു നൽകിയ പരാതിയിൽ ചന്തേര പൊലീസാണ് കേസെടുത്തത്.
0 Comments