Ticker

6/recent/ticker-posts

നീലേശ്വരത്ത് ട്രെയിൻ തട്ടി മരിച്ചത് ഇന്നലെ ഗൾഫിൽ നിന്നുമെത്തിയ ആൾ

നീലേശ്വരം :  റെയിൽവെ മേൽപ്പാലത്തിന് സമീപം  ട്രെയിൻ തട്ടി മരിച്ചത് ഇന്നലെ ഗൾഫിൽ നിന്നും നാട്ടിലെത്തിയ തൈക്കടപ്പുറം സ്വദേശി. തൈക്കടപ്പുറം ആശുപത്രിക്ക് സമീപം താമസിക്കുന്ന ജോസഫ് 52 ആണ് മരിച്ചത്. എറണാകുളം സ്വദേശിയായ ഇദ്ദേഹം തൈക്കടപ്പുറത്താണ് കുടുംബ സമേതം താമസിക്കുന്നത്. ഭാര്യ: ഭാമ.
മക്കൾ: പ്രിൻസി, റിൻസി. മരുമക്കൾ: ലിബിൻ (തൈക്കടപ്പുറം), പ്രജി (തൃശൂർ).
പള്ളിക്കര മേൽപ്പാലത്തിന് നൂറ് മീറ്റർ മാറി ട്രാക്കിൽ ഇന്ന് വൈകീട്ട് ആണ്  ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.  നീലേശ്വരം പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റിയിരുന്നു.റെയിൽവെ പൊലീസും സ്ഥലത്തെത്തിയിരുന്നു. ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല. രാത്രി 9 മണിയോടെയാണ് ജോസഫാണെന്ന് തിരിച്ചറിഞ്ഞത്.
Reactions

Post a Comment

0 Comments