കാസർകോട്:അടുപ്പിൽ നിന്നും സാരിക്ക് തീ പിടിച്ച് പൊള്ളലേറ്റ വയോധിക ചികിൽസക്കിടെ ആശുപത്രിയിൽ മരിച്ചു. കോയിപ്പാടി പെർവാഡിലെ കൃഷ്ണഗട്ടിയുടെ ഭാര്യ സുന്ദരി 71 ആണ് മരിച്ചത്. മംഗലാപുരം ആശുപത്രിയിൽ ഐസിയുവിൽ കഴിയവെ ഇന്നലെ രാത്രിയിലാണ് മരണം. കഴിഞ്ഞ 8 ന് വൈകീട്ട് അടുപ്പിൽ തീ കത്തിക്കുമ്പോൾ സാരിയിൽ പിടിച്ച് പൊള്ളലേൽക്കുകയായിരുന്നു. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments