ആൺകുട്ടിയെ
പീഡിപ്പിച്ചു. കുട്ടിയുടെ പരാതിയിൽ നാല് പോക്സോ കേസുകൾ റജിസ്ട്രർ ചെയ്ത വിദ്യാനഗർ പൊലീസ്
നാല് പേരെ അറസ്റ്റ് ചെയ്തു. മധൂർ സ്വദേശികളാണ് അറസ്റ്റിലായത്. പ്രതികൾ നാല് പേരെയും കോടതി റിമാൻ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉത്സവത്തിനെത്തിയ കുട്ടിയെ 61 കാരൻ ഉത്സവ സ്ഥലത്ത് നിന്നും കൂട്ടി കൊണ്ട് പോയി പീഡിപ്പിച്ചു. ഈ സംഭവം പുറത്ത് വന്നതോടെ പൊലീസിൽ വിവരമെത്തി. മൊഴിയെടുത്തപ്പോഴാണ് മുൻപ് കൂടുതൽ പേർ പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തിയത്. ഇൻസ്പെക്ടർ യു.പി. വിപിനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു.
0 Comments