Ticker

6/recent/ticker-posts

തമിഴ്നാട് സ്വദേശി തീ കൊളുത്തിയ യുവതി കൊല്ലപ്പെട്ടു

കാഞ്ഞങ്ങാട് :കടക്കുള്ളിൽതമിഴ്നാട് സ്വദേശി തീ കൊളുത്തിയ യുവതി കൊല്ലപ്പെട്ടു.
ബേഡകം മണ്ണടിയിലെ
  രമിത 27 യാണ് കൊല്ലപെട്ടത്. യുവതിയെ തീ
 കൊളുത്തിയ
ഫർണീച്ചർ കട നടത്തുന്ന തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം 57നേരത്തെ അറസ്ററിലായിരുന്നു. ചികിൽസക്കിടെ മംഗലാപുരം ആശുപത്രിയിലാണ് മരണം.
രാമാമൃതം മദ്യപിച്ച് കടയിൽ വന്ന് പ്രശ്നമുണ്ടാക്കുന്നത് രമിത, കെട്ടിട ഉടമസ്ഥനോട് പരാതി പറഞ്ഞിരുന്നു. യുവതിയോട് മോശമായി പെരുമാറുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്ന് കട ഒഴിയാൻ നിർദേശിച്ചതിലെ വിരോധമാണ് ആക്രമിക്കാൻ കാരണം. തിന്നർ ഒഴിച്ച് രമിതയുടെ ദേഹത്ത് തീ കൊളുത്തു കയായിരുന്നു. കട തീവെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. 50 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. വധശ്രമത്തിനായിരുന്നു പ്രതിക്കെതിരെ ബേഡകം പൊലീസ് കേസെടുത്തത്. ഇത് കൊലക്കേസാക്കി മാറ്റും.
Reactions

Post a Comment

0 Comments