Ticker

6/recent/ticker-posts

റോഡിലെ കുഴിയിൽ വീണ ഓട്ടോയിൽ നിന്നും യുവതിയും കുട്ടിയും പുറത്തേക്ക് തെറിച്ച വീണു ഒരു വയസുള്ള കുഞ്ഞ് വെള്ളത്തിൽ മുങ്ങി

കാഞ്ഞങ്ങാട് : കൂളിയങ്കാലിൽറോഡിലെ കുഴിയിൽ വീണ ഓട്ടോറിക്ഷയിൽ നിന്നും യുവതിയും കുട്ടിയും പുറത്തേക്ക് തെറിച്ചു വീണു. ഒരു വയസുള്ള കുഞ്ഞ് വെള്ളത്തിൽ മുങ്ങി. ഇന്ന് രാവിലെദേശീയ പാതയിൽകൂളിയങ്കാൽ ജംഗ്ഷനിലാണ് അപകടം. കുഞ്ഞുമായി
ഹോസ്ദുർഗ് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു യുവതി. മാവുങ്കാൽ ഭാഗത്ത് നിന്നും വരികയായിരുന്നു ഓട്ടോ . ഇന്നലെ പെയ്ത വേനൽ മഴയിലെ വെള്ളം റോഡിൽ കെട്ടി കിടന്നതിനാൽ ഡ്രൈവർ കുഴികണ്ടില്ല. ഓട്ടോ കുഴിയിൽ വീണ ആഘാതത്തിൽ അമ്മയും കുഞ്ഞും റോഡിലേക്ക് തെറിച്ചു വീണു. മുട്ടറ്റം ചെളിവെള്ളത്തിൽ വീണ് മുങ്ങിയ കുഞ്ഞിനെ അൽപ്പ നേരത്തേക്ക് കാണാതായി. പെട്ടന്ന് തന്നെ കുഞ്ഞിനെ രക്ഷിക്കാനായി. നാട്ടുകാർ ഓടിയെത്തി ആവശ്യമായ സഹായം ചെയ്തു. തൊട്ടടുത്ത വീട്ടിൽ കുഞ്ഞിനെ കൊണ്ട് പോയി കുളിപ്പിച്ച് ശുദ്ധിയാക്കിയാണ് യുവതിയും കുഞ്ഞും ക്ഷേത്രത്തിലേക്ക് യാത്ര തുടർന്നത്. യുവതിക്ക് തലക്ക് പരിക്കേറ്റു. വിവരമറിഞ്ഞെത്തി ബന്ധപ്പെട്ടവർ ഇവിടെ കോൺഗ്രീറ്റ് നടത്തി കുഴിയടച്ച് വെള്ളക്കെട്ട് ഒഴിവാക്കി. ഇന്നലെ രാത്രി നിരവധി ഇരു ചക്രവാഹന യാത്രക്കാർ ഇവിടെ
കുഴിയിൽ വീണ് റോഡിൽ വീണിരുന്നു.
Reactions

Post a Comment

0 Comments