Ticker

6/recent/ticker-posts

നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ കാസർകോട് സ്വദേശിയായ യുവാവ് ദുബായിൽ പനിയെ തുടർന്ന് മരിച്ചു

കാസർകോട്:അവധിക്ക് നാട്ടിലേക്ക് വരാൻ തയാറെടുക്കുന്നതിനിടെ കാസർകോട് സ്വദേശിയായ യുവാവ് ദുബായിൽ പനിയെ തുടർന്ന് മരിച്ചു. കാസർകോട് ചൗക്കി ബ്ലാർക്കോഡ് സ്വദേശി റിഷാലാണ് 25 മരിച്ചത്. ദുബായ് കറാമ അൽഅത്താർ സെന്ററിലെ ജീവനക്കാരനായിരുന്നു.
പനി ബാധിച്ച്  രാവിലെ ദുബായ് റാഷിദ് ആശുപത്രിയിൽ ചികിൽസതേടിയതായിരുന്നു.  വൈകുന്നേരത്തോടെ മരിച്ചു. നാലുവർഷമായി ദുബായിൽ ജോലി ചെയ്യുന്ന റിഷാൽ വാർഷിക അവധിക്ക് നാട്ടിലേക്ക് വരാൻ തയാറെടുക്കുന്നതിനിടെയാണ് മരണം.
ബ്ലാർക്കോട് റിസാന മഹല്ലിൽ ഷാഫിയുടെയും ഫസീലയുടെയും മകനാണ്. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ  കെ.എം.സി.സി ഭാരവാഹികളുടെ നേതൃത്വത്തിൽ ആരംഭിച്ചു.
Reactions

Post a Comment

0 Comments