Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് മഖ്ബൂൽ ട്രാവൽസ് ഉടമയായിരുന്ന ഹസൻ കോളിച്ചാൽ നിര്യാതനായി

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് മഖ്ബൂൽ ട്രാവൽസ് ഉടമയായിരുന്ന ഹസൻ 58 കോളിച്ചാൽ നിര്യാതനായി. കോളിച്ചാൽ ജമാ അത്ത് പ്രസിഡന്റാണ്.
ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സിൽ ദീർഘകാലം ട്രാവൽസ് നടത്തി. കോളിച്ചാലിലും ട്രാവൽസ് നടത്തി. പുതിയ കോട്ടയിൽ നിലവിൽ ട്രാവൽസ് ഉണ്ട്.
പ്രവാസി കൂടിയായിരുന്ന അദ്ദേഹം എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയായിട്ടുണ്ട്. മുഅല്ലിമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 
ഭാര്യ : റംല അയ്യങ്കാവ്, മക്കൾ: അഹ്‌മദ്‌ മഖ്ബൂൽ, മുബഷിറ.
സഹോദരങ്ങൾ:  കെ.സി. ഇബ്രാഹിം കോളിച്ചാൽ, അബൂബക്കർ കോളിച്ചാൽ, കെ. സി. മുഹമ്മദ്‌ ചുള്ളിക്കര, അബ്ദുല്ല കാഞ്ഞങ്ങാട്, നബീസ പൂടംകല്ല്, ഫാത്തിമ കോളിച്ചാൽ.  കോളിച്ചാൽ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ ഇന്ന് ഖബറടക്കം.

Reactions

Post a Comment

0 Comments