Ticker

6/recent/ticker-posts

കാസർകോട് നഗരസഭയിൽ അക്രമം ഒരാൾ അറസ്റ്റിൽ

കാസർകോട്:കാസർകോട് നഗരസഭ ഓഫീസിൽ അക്രമം നടത്തിയെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. തളങ്കരയിലെ കെ.എ. അബ്ദുൾ ഫൈസലിനെ 45 യാണ് കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തത്. അസി. സെക്രട്ടറി എം. ഷൈലേഷിൻ്റെ പരാതിയിലായിരുന്നു കേസ്. കഴിഞ്ഞ ഒന്നിന് വൈകീട്ട് 3 മണിക്ക് നഗരസഭ ഓഫീസിനകത്ത് അതിക്രമിച്ചു കയറി ചീത്ത വിളിച്ചും ബഹളം വെച്ചും ഷൈലേഷിൻ്റെയും മറ്റ് ജീവനക്കാരായ ശ്രീജിത്ത് ഭട്ടതിരി, ജി. ഗംഗാധരൻ, ചിത്രാദേവി, ഹരികൃഷ്ണൻ്റെയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും കെട്ടിടത്തനകത്തെ എഞ്ചിനീയറിംഗ് സ്റ്റോർ മുറിയുടെ ഗ്ലാസ് തകർത്തെന്നാണ് കേസ്.
Reactions

Post a Comment

0 Comments