കാഞ്ഞങ്ങാട് / നീലേശ്വരം :കരിന്തളം സഹകരണ ബാങ്കിൽ വ്യാജ സ്വർണം പണയപ്പെടുത്തി പണം തട്ടാൻ ശ്രമം. പരാതിയിൽ സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് മുത്തൂറ്റിൽ വ്യാജ സ്വർണം പണയ പെടുത്തി പണം തട്ടിയ യുവാവിനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കരിന്തളം സർവീസ് സഹകരണ ബാങ്കിന്റെ പ്രധാന ശാഖയിൽ ഇന്നലെ ഉച്ചക്ക് ശേഷമാണ് തട്ടിപ്പിന് ശ്രമമുണ്ടായത്. സെക്രട്ടറി വി. മധുസൂദനൻ്റെ പരാതിയിൽ കൊല്ലം പാറയിലെ വി. രമ്യ 32,കരിന്തളം സ്വദേശി ഷിജിത്ത്, രതികല എന്നിവർക്കെതിരെയാണ് കേസ്. സ്വർണ പണയപണ്ടത്തിൽ വായ്പയെടുക്കുന്നതിന് 26.400 ഗ്രാം വ്യാജ സ്വർണം ഹാജരാക്കി ബാങ്കിനെ കബളിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. കോട്ടച്ചേരി കുന്നുമ്മൽ റോഡിലെ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് ബ്രാഞ്ചിൽ വ്യാജ സ്വർണം പണയപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ കൊളവയൽ മുട്ടുംന്തലയിലെ എ. നൗഷാദിനെതിരെ കേസെടുത്തു. ബ്രാഞ്ചിൻ്റെ ചുമതലയുള്ള എം. മഞ്ജുളയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ജനുവരി 23 ന് രാവിലെയാണ് വ്യാജ സ്വർണം പണയപ്പെടുത്തിയത്. 11.9 ഗ്രാം വ്യാജ സ്വർണം പണയപ്പെടുത്തി 65726 രൂപതട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്.
0 Comments