Ticker

6/recent/ticker-posts

അപകടത്തിൽ വയോധികൻ മരിച്ചു ഇടിച്ച വാഹനം നിർത്താതെ പോയി

നീലേശ്വരം : വാഹനാപകടത്തിൽ വയോധികൻ മരിച്ചു. ഇടിച്ച വാഹനം നിർത്താതെ പോയി. കിനാനൂർ ചോയം കോട് മാളിയേക്കാലിലെ എം.കെ. സബാസ്റ്റ്യൻ 73 ആണ് മരിച്ചത്. കൊല്ലം പാറയിൽ രാത്രി 7.45 മണിയോടെയാണ് അപകടം. ചോയം കോട് ഭാഗത്ത് നിന്നും അശ്രദ്ധയി വന്ന വാഹനം നടന്ന് പോവുകയായിരുന്ന വയോധികനെ ഇടിക്കുകയായിരുന്നു. വാഹനത്തെ തിരിച്ചറിയാനായിട്ടില്ല. മകൻ എം. എസ്. ബാബു 53 വിൻ്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് ഇടിച്ച വാഹനം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. നീലേശ്വരം രാജാ ക്ലിനിക്കിലെ ജീവനക്കാരനായിരുന്നു മരിച്ച സബാസ്റ്റ്യൻ.
Reactions

Post a Comment

0 Comments