കാഞ്ഞങ്ങാട് :പാണത്തൂർ ടൗണിൽ പേപ്പട്ടി ആക്രമണം. കുട്ടിക്ക് ഉൾപ്പെടെ മൂന്ന് പേർക്ക് കടിയേറ്റു. കടിയേറ്റ യുവതിക്ക് ഗുരുതരമായി പരിക്ക് പറ്റി. ഇന്ന് വൈകീട്ടാണ് ഭ്രാന്തൻ നായയുടെ ആക്രമണമുണ്ടായത്. പാണത്തൂർ ടൗണിലും ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്നുമാണ് കടിയേറ്റത്. മുഖത്തും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. പേപ്പട്ടി മറ്റൊരു നായയെയും കടിച്ചു. കടിയേറ്റ നായ വഴിയാത്രക്കാരനെ കടിച്ചതോടെ നാട്ടുകാർ ഭീതിയിലായി. പേപ്പട്ടിയെ പിടികൂടാനായില്ല.
0 Comments