കാഞ്ഞങ്ങാട് : വീട്ടിൽഅവശനിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. എളേരിതട്ട് പള്ളിപ്പുറത്ത് ജോണിൻ്റെ മകൻ ജോസഫ് ബ്ലെസൻ 39 ആണ് മരിച്ചത്. ഇന്നലെ രാത്രി സ്വന്തം വീട്ടിൽ അവശനിലയിൽ കാണുകയായിരുന്നു. ബന്ധുക്കൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments