നിർത്തിയിട്ടിരുന്നസ്കൂട്ടറിൽ സൂക്ഷിച്ചിരുന്നഎം.ഡി.എം. എ പൊലീസ് പിടികൂടി. യുവാവിനെ അറസ്റ്റ് ചെയ്തു. പൊലീസ് വാഹനം കണ്ട് രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചെറുവത്തൂർ പയ്യങ്കിയിലെ പി. സർബാസ് അഹമ്മദ് 31 ആണ് അറസ്റ്റിലായത്. തുരുത്തി തലക്കാട്ടയിൽ നിന്നും ഇന്നലെ രാത്രി പ്രതി അറസ്റ്റിലാവുകയായിരുന്നു. 2.90 ഗ്രാം എം.ഡി.എം എ കണ്ടെടുത്തു. ചന്തേര എസ്.ഐ കെ.പി.സതീഷിൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ ലക്ഷ്മണൻ, സിവിൽ ഓഫീസർ പി.പി. സുധീഷ്, ഹരീഷ് എന്നിവർ ചേർന്നാണ് മയക്ക് മരുന്ന് പിടിച്ചത്.
0 Comments