Ticker

6/recent/ticker-posts

റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് യുവതിക്കും മൂന്ന് വയസുള്ള മകൾക്കും പരിക്ക്

കാഞ്ഞങ്ങാട് :റോഡ് മുറിച്ച് 
കടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് യുവതിക്കും മൂന്ന് വയസുള്ള മകൾക്കും 
പരിക്കേറ്റു. അജാനൂർ
ഇട്ടമ്മൽ ജംഗ്ഷനിലാണ് അപകടം. പരപ്പ ബിരിക്കുളത്തെ സുധീഷിൻ്റെ ഭാര്യ കെ.ദീപ 33 മകൾ ദീക്ഷണക്കുമാണ് പരിക്കേറ്റത്. മകളെയുമെടുത്ത് റോഡ് മുറിച്ച് കടക്കവെ ഇട്ടമ്മൽ ഭാഗത്ത് നിന്നും കൊളവയൽ ഭാഗത്തേക്ക് ഓടിച്ചു വന്ന സ്കൂട്ടറിടിച്ച് യുവതിക്കും കുഞ്ഞിനും തെറിച്ചു വീണാണ് പരിക്കേറ്റത്. സ്കൂട്ടർ യാത്രക്കാരൻ്റെ പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments