കാഞ്ഞങ്ങാട് : രാത്രി നടന്ന അക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോസ്ദുർഗ് കോടതിക്ക് സമീപം കോട്ട റോഡിലാണ് അക്രമം. തെക്കെപ്പുറം സ്വദേശിയെയാണ് ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തെക്കെപ്പുറം സ്വദേശിയുടെ കാറാണ് എതിർ വിഭാഗം തകർത്തത്. പരിക്കേറ്റ മറ്റൊരു യുവാവിനെ കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവർ ആരും പൊലീസിൽ പരാതി നൽകിയിട്ടില്ല. സംഘർഷ വിവരം അറിഞ്ഞ് രാത്രി തന്നെ പൊലീസ് കോട്ട റോഡിലെത്തിയിരുന്നു. അടിച്ച് തകർത്ത കാർ സംഭവ സ്ഥലത്ത് നിന്നും ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
0 Comments