കാഞ്ഞങ്ങാട് :രാജ്മോഹൻ ഉണ്ണിത്താൻ
എം.പിയുടെ കാഞ്ഞങ്ങാട്ടെ ഓഫീസിലേക്ക് ഇന്ന് ബി.ജെ.പി മാർച്ച് നടത്തി. സ്മൃതി മണ്ഡപത്തിനടുത്തുള്ള
ഓഫീസിന് മുന്നിൽ വടം കെട്ടി മാർച്ച് പൊലീസ് തടഞ്ഞു.
വഖഫ് നിയമ ഭേദഗതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസിനെതിരെയുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി
ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാജ്മോഹന്‍ ഉണ്ണിത്താൻ്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മാര്‍ച്ച് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വിനി അധ്യക്ഷത വഹിച്ചു. വേലായുധൻ കൊടവലം ഉൾപ്പെടെ സംബന്ധിച്ചു.
0 Comments