കാഞ്ഞങ്ങാട് :പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ ചതുരക്കിണർ സ്വദേശി ആദിത്യനാണ് 18 അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒന്നിൽ കൂടുതൽ തവണ പീഡിപ്പിച്ചെന്ന പരാതിയിൽ നീലേശ്വരം പൊലീസ് റജിസ്ട്രർ ചെയ്ത പോക്സോ കേസിലാണ് അറസ്റ്റ്. യുവാവിനെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതി റിമാൻ്റ് ചെയ്തു. ചതുരക്കിണറിലും ചെറുവത്തൂരിലുമെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇൻസ്പെക്ടർ നിബിൻ ജോയിയാണ് പ്രതിയെ അറസ്റ് ചെയ്തത്.
0 Comments