Ticker

6/recent/ticker-posts

കാറിൽ എം.ഡി.എം.എയുമായി പിടിയിലായ യുവാവിൻ്റെ വീട്ടിൽ നിന്നും വീണ്ടും മയക്ക് മരുന്ന് പിടിച്ചു

കാഞ്ഞങ്ങാട് : കാറിൽ സഞ്ചരിക്കുന്നതിനിടെ
 എം.ഡി.എം.എയുമായി പിടിയിലായ യുവാവിൻ്റെ വീട്ടിൽ നിന്നും പൊലീസ് വീണ്ടും മയക്ക് മരുന്ന് പിടിച്ചു. കളനാട്ടെ പി.എ. ആഷിഖിൻ്റെ 27 കളനാട്ടെ വീട്ടിൽ നിന്നുമാണ് മേൽപ്പറമ്പ പൊലീസ് വീട് റെയിഡ് ചെയ്ത് എം.ഡി.എം എ കണ്ടെത്തിയത്. ഇരു നില വീട്ടിലെ മുകൾ നിലയിലുള്ള ആഷിഖിൻ്റെ കിടപ്പ് മുറിയിലെ അലമാരയിൽ നിന്നും 0.640 ഗ്രം എം.ഡി.എം.എയാണ് കണ്ടെത്തിയത്. ഉദുമയിൽ നിന്നും കാറിൽ സഞ്ചരിക്കവെ ബേക്കൽ പൊലീസ് എം.ഡി.എം എ യുമായി പിടികൂടിയ കേസിൽ ആഷിഖ് റിമാൻ്റിലാണ്. മേൽപ്പറമ്പ പൊലീസ് മറ്റൊരു കേസ് കൂടി റജിസ്ട്രർ ചെയ്തു.
Reactions

Post a Comment

0 Comments