ട്രെയിൻ അപകടമുണ്ടാക്കാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. പത്തനംതിട്ട ഏലന്തൂർ
സ്വദേശി ജോജി തോമസ് 30 ആണ് ബേക്കൽ പൊലീസിൻ്റെ പിടിയിലായത്. കോട്ടിക്കുളം തൃക്കണ്ണാട് ഇന്ന് പുലർച്ചെയാണ് സംഭവം. ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് കടന്നുപോകുന്ന സമയം 1.40 നും 1.50 നും ഇടയിലാണ് റെയിൽവെ ട്രാക്കിൽ കല്ലുകളും മരത്തടികളും വെച്ചത്. റെയിൽവെ സീനിയർ സെക്ഷൻ എഞ്ചിനീയർ എൻ. രഞ്ജിത്ത് കുമാർ നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മര കഷണങ്ങൾക്കും കല്ലുകൾക്ക് മുകളിൽ കൂടി ട്രെയിൻ കടന്ന് പോയിരുന്നു. കൂടുതൽ അന്വേഷണം നടന്നു വരുന്നു. കളനാട് തുരങ്കത്തിലൂടെ രാത്രി ചൂട്ട് കത്തിച്ചു വന്ന പ്രതി ചൂട്ട് ട്രാക്കിന് സമീപം ഇടുകയും ഇവിടെ പുല്ലിന് തീപിടിക്കുകയും ചെയ്തിരുന്നു. ഈ ഭാഗത്തും പാളത്തിൽ മരത്തടി വച്ചു. മറ്റൊരു ട്രയിനിൻ്റെ ലോക്കോ പൈലറ്റാണ് വിവരം അറിയിച്ചതും തിരച്ചിലിൽ പ്രതിയെ പിടികൂടിയതും. പ്രതിയെ
0 Comments