Ticker

6/recent/ticker-posts

പിതാവിൻ്റെ തലക്ക് കത്തി കൊണ്ട് പരിക്കേൽപ്പിച്ച മകനെതിരെ കേസ്

കാഞ്ഞങ്ങാട് : വീട്ടിൽ വെച്ച്പിതാവിൻ്റെ തലക്ക് കത്തി കൊണ്ട് പരിക്കേൽപ്പിച്ച മകനെതിരെ പൊലീസ് കേസ്. ബളാൽ പുന്നക്കുന്നിലെ രാജേഷ് ജേക്കബിൻ്റെ 52 പരാതിയിൽ മകൻ അമൽ മാത്യു 21 വിനെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്. ഭാര്യയോട് ബാങ്കിൽ പണയം വെച്ചതിൻ്റെ രസീത് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ പ്രശ്നത്തിനിടെ മകൻ കത്തി കൊണ്ട് തലക്ക് പരിക്കേൽപ്പിച്ചെന്നാണ് പിതാവ് പരാതി നൽകിയത്.
Reactions

Post a Comment

0 Comments