കാഞ്ഞങ്ങാട് : ഇടിമിന്നലിൽ വീടിന്റെ ജനാലകൾ പൊട്ടിത്തെറിച്ചു. കിടക്കകത്തിനശിച്ചു. വീടിന് പല ഭാഗത്തും കേടുപാടുകൾ സംഭവിച്ചു. ഇന്ന് രാവിലെ രാവിലെ 6.30 ന് കോടോം ബേളൂർ തട്ടുമ്മലിലാണ് വീടിന് മിന്നലേറ്റത്. പൊടവടുക്കത്തെ വി.വി. ശോഭനയുടെ വീടിനാണ് ഇടിമിന്നലേറ്റത്. മിന്നലിൽ മുറിയിലുണ്ടായിരുന്ന കിടക്ക പൂർണമായും കത്തി നശിച്ചു. ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ച നിലയിലാണ്. വീട്ടുപകരണങ്ങളും വയറിങ്ങുകളും കത്തിനശിച്ചു. വീട്ടിൽ ആരും ഇല്ലാത്തതിനാൽ ദുരന്തം ഒഴിവായി.വീട്ടുകാർ തച്ചങ്ങാട്ട് മകളുടെ വീട്ടിലേക്ക് വിഷുവിന് പോയതായിരുന്നു. ഇതേ തുടർന്ന് വീട് അടച്ചിട്ടിരുന്നു.
0 Comments