കാഞ്ഞങ്ങാട് :
കണ്ടെയ്നർ ലോറി നടുറോഡിൽ തകരാറിലായി. ഇതോടെ ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. കാഞ്ഞങ്ങാട് സൗത്തിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് കണ്ണൂർ ഭാഗത്തേക്ക് ചരക്കു മായിപോവുകയായിരുന്ന കണ്ടെയ്നർ ലോറി തകരാറിലായത്. ഇതോടെ നീലേശ്വരം ഭാഗത്തേക്ക് ഒരു വാഹനങ്ങൾക്കും പോകാൻ കഴിയാതെയുമായി. മറുഭാഗത്ത് കൂടി എല്ലാ വാഹനങ്ങളും പോകാൻ ശ്രമിച്ചതോടെ ഇവിടെയും നൂറ് കണക്കിന് വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്. ബസുകൾ ഉൾപെടെ വാഹനങ്ങൾക്ക് ഒന്നും കടന്ന് പോകാനാവുന്നില്ല. ഒരു മണിക്കൂറായി ഗതാഗത സ്തംഭനം തുടരുകയാണ്. തകരാറ് പരിഹരിച്ചാൽ മാത്രമെ ലോറിയെ മാറ്റാനാവൂ.
0 Comments