കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഭാഗത്തേക്ക് കൊണ്ട് വരികയായിരുന്ന വൻ പാൻ മസാല ശേഖരം പിടിച്ചു.ഓട്ടോറിക്ഷയിൽ കടത്തി കൊണ്ട് വരികയായിരുന്ന 5026 പാക്കറ്റ് പാൻ മസാല പാക്കറ്റുകളാണ് പിടിച്ചത്. ഇന്ന് രാത്രി സംസ്ഥാന പാതയിൽ പൂച്ചക്കാട് തെക്ക് പുറത്ത് നിന്നുമാണ് പിടികൂടിയത്. പട്ള സ്വദേശി ഹാരിസിനെ 45 കസ്റ്റഡിയിലെടുത്ത് കേസെടുത്തു. ഓട്ടോ കസ്റ്റഡിയിലാണ്. ഓട്ടോയിൽ ചാക്കുകളിലാക്കി കൊണ്ട് വരികയായിരുന്നു. ബേക്കൽ പൊലീസാണ് പിടികൂടിയത്.ഹാരിസിനെ ഏതാനും ദിവസം മുൻപ് 7000 പാക്കറ്റ് പാൻ മസാല ക ളുമായി ഡിവൈ എസ് പി ബാബു പെരിങ്ങത്തിൻ്റെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. ജമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും ലഹരികടത്തുകയായിരുന്നു.
0 Comments