കാഞ്ഞങ്ങാട് : കാഞ്ഞിരത്തുംങ്കാൽ, കുറത്തികുണ്ടിൽ
യുവാക്കൾ നടത്തിയ അക്രമത്തിൽ
ഒരാൾക്ക് കുത്തേറ്റു.
തടയാൻ ശ്രമിച്ച പൊലീസുകാരനും വെട്ടേറ്റു.
ജിഷ്ണു ,വിഷ്ണു
എന്നിവരാണ് അക്രമം നടത്തിയത്.
ഭിംബുങ്കാൽ സ്വദേശി
സനീഷിനാണ്
കുത്തേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കാസർകോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന്
രാത്രി പതിനൊന്ന് മണിയോടെയാണ്
സംഭവം .അധ്യാപക ദമ്പതിമാരുടെ വീട്ടിലെത്തിയ ഇരുവരും ലഹരിയിൽ
അക്രമം നടത്താൻ ശ്രമിച്ചപ്പോൾ
തടയാൻ ശ്രമിച്ച പ്രദേശവാസിയായ
സനീഷിന് കുത്തേൽക്കുകയായിരുന്നു.
വിവരമറിഞ്ഞ് എത്തിയപൊലീസിനെയും ആക്രമിക്കുകയായിരുന്നു.
ബേഡകം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ
സൂരജിന്
താടിക്ക് വെട്ടേറ്റു.
കൈകളിൽ കത്തി കെട്ടിയാണ് ഇവർ അക്രമം നടത്തിയത്.
പൊലീസിനോ നാട്ടുകാർക്കോ ഇവരെ കീഴ്പ്പെടുത്താൻ സാധിച്ചില്ല.
ഇവർ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
0 Comments