Ticker

6/recent/ticker-posts

സ്കൂട്ടറിന് മുകളിൽ ഇരിക്കുകയായിരുന്ന രണ്ട് യുവാക്കളിൽ നിന്നും എം.ഡി.എം. എ പിടികൂടി

കാസർകോട്:സ്കൂട്ടറിന് മുകളിൽ ഇരിക്കുകയായിരുന്ന രണ്ട് യുവാക്കളിൽ നിന്നും പൊലീസ് ആറ് ഗ്രാമിലേറെ എം.ഡി.എം. എ പിടികൂടി. ഷിറി ബാഗിലുനാഷണൽ നഗറിലെ സുഹൈൽ27, എടനാട് കട്ടത്തടുക്ക റഫീഖ് 39 എന്നിവരാണ് അറസ്റ്റിലായത്. എടനാട് മുഖാരിക്കണ്ടം റോഡരികിൽ ഇന്നലെ രാത്രി സ്കൂട്ടർ പാർക്ക് ചെയ്ത് ഇതിന് മുകളിൽ ഇരിക്കുകയായിരുന്നു പ്രതികൾ. 6 .290 ഗ്രാം എം.ഡി.എം.എ പ്രതികളിൽ നിന്നും കണ്ടെത്തി. കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാർ ആണ് പ്രതികളെ അറസ്ററ് ചെയ്തത്.
ഡാൻസാഫ് ടീം അംഗങ്ങളായ നിജിൽ, രതീഷ് കാട്ടാം പള്ളിയും ഇൻസ്പെക്ടർക്കൊപ്പം ഉണ്ടായിരുന്നു.
Reactions

Post a Comment

0 Comments