കൊച്ചി:മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടിയ അധ്യാപകൻ കൂടിയായ പ്രഭാഷകൻ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പിലിക്കോട് എരവിലെ വത്സൻ പിലിക്കോട് ഇത് സംബന്ധിച്ചുള്ള കേസ് തള്ളണമെന്ന് കാണിച്ചു നൽകിയ ഹരജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. കഴിഞ്ഞവർഷം ജൂൺ നാലിന് ചന്തേര പൊലീസാണ് വത്സനെതിരെ കേസടുത്തത്.സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം.എന്നാൽ രക്ത പരിശോധന ഉൾപ്പെടെ ഒന്നും നടത്താതെയാണ് പൊലീസ് കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടി കേസ് തള്ളണമെന്ന് ആവശ്യമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിലാണ് ഹൈക്കോടതി വിധിയുണ്ടായത്.
0 Comments