കാഞ്ഞങ്ങാട്: റെയിൽവേ ഗേറ്റ്
താഴുന്നതിനിടയിൽ മുന്നോട്ടെടുത്ത സ്വകാര്യ ബസ് ട്രാക്കിൽ കുടുങ്ങി. തൃക്കരിപ്പൂർ ബീരിച്ചേരി റെയിൽവേ ഗേറ്റിലാണ് സംഭവം.
ഇതേത്തുടർന്ന് മംഗളൂരു ഭാഗത്തേക്ക് വരുകയായിരുന്ന ട്രെയിൻ അൽപനേരം നിർത്തിയിട്ടു. ഏറെനേരമായി അടച്ചിട്ടിരുന്ന ഗേറ്റ് രണ്ട് ട്രെയിനുകൾ പോയതോടെ അൽപസമയത്തേക്ക് തുറന്നപ്പോഴാണ് ബസ് കയറി കുടുങ്ങിയത്. കാഞ്ഞങ്ങാട് പയ്യന്നൂർ റൂട്ടിലോടുന്ന ദമാസ് ബസാണ് ട്രാക്കിൽ പെട്ടത്.
ഗേറ്റിൽ ചുവപ്പ് വെളിച്ചവും അലാറവും പ്രവർത്തിച്ചിട്ടും ബസ് മുന്നോട്ടെടുത്തതാണ് ആശ ങ്കക്കിടയാക്കിയത്. പടിഞ്ഞാറു ഭാഗത്ത് വാഹനങ്ങൾ നിർത്തിയിട്ടതിനാൽ ബസിന് കടന്നുപോ
കാൻ സാധിച്ചതുമില്ല. ഈ സമയം സിഗ്നൽ കിട്ടാതെ ട്രെയിൻ നിർത്തുകയായിരുന്നു.
0 Comments