Ticker

6/recent/ticker-posts

പറക്കളായിൽ ഇന്ന് രാത്രി 8 മണിക്ക് വീട്ടിലേക്ക് വീണ്ടും പുലിയെത്തി, മുറ്റത്ത് കിടക്കുന്ന ദൃശ്യം

കാഞ്ഞങ്ങാട് : അമ്പലത്തറപറക്കളായിൽ ഇന്ന് രാത്രി 8 മണിക്ക്  വീണ്ടും പുലിയെത്തി. വീട്ടുമുറ്റത്ത് പുലി കിടക്കുന്ന ദൃശ്യമുൾപെടെ ലഭിച്ചു.
 പറക്കളായി കല്ലടം ചിറ്റയിലെ വികാസിൻ്റെ വീട്ടിലാണ് ഇന്ന് രാത്രി 8.10 മണിക്ക് വീണ്ടും പുലിവന്നത്. വീട്ടുമുറ്റത്ത് പുലിനിൽക്കുന്നതി
ൻ്റെയും കിടക്കുന്നതുമായ സി. സി. ടി. വിദൃശ്യമാണ് ലഭിച്ചത്. ഇന്നലെ രാത്രി ഇതേ വീട്ടിലെ
വളർത്തു പട്ടിയെ പുലി പിടിച്ചിരുന്നു. പട്ടിയുടെ അവശിഷ്ടങ്ങൾ സമീപത്ത് കണ്ടെത്തിയിരുന്നു. വീട്ടിലെ സി.സി.ടി.വി ക്യാമറയിൽ പുലിയുടെ വ്യക്തമായ ചിത്രം ഇന്നലെയും പതിഞ്ഞു.  നേരം ഇരുട്ടിയ പോൾ തന്നെ പുലി വീട്ടുമുറ്റത്തെത്തിയതോടെ
നാട്ടുകാർ വലിയ ഭീതിയിലായിട്ടുണ്ട്. ഇന്ന് രാവിലെ വനപാലകർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
Reactions

Post a Comment

0 Comments