Ticker

6/recent/ticker-posts

രക്തം ദാനം നൽകി 74 പൊലീസ് ഉദ്യോഗസ്ഥർ

കാസർകോട്: കേരള പൊലീസ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ എപ്രിൽ 29 ന് കാസർകോട് ജീവാസ് മനസ ഓഡിറ്റോറിയത്തിൽ നടക്കുന്നതിൻ്റെ ഭാഗമായി കാസർകോട് ജനറൽ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്ത ദാന ക്യാമ്പ് അഡിഷണൽ എസ്.പി
പി.ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. 88 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 74 പേർ രക്തം നൽകി. കെ. പി. ഒ. എ ജില്ല സെക്രട്ടറി  പി. രവീന്ദ്രൻ, ജോ.സെകക്രട്ടറി കെ.പി.വി. രാജീവൻ, ജില്ല ട്രഷറർ 
ടി.വി. സുഭാഷ് ചന്ദ്രൻ എന്നിവർ ക്യാമ്പിന്റെ ഭാഗമായി. ബ്ലഡ് ബേങ്ക് യൂണിറ്റിലെ ഡോ. സൗമ്യയും ജീവനക്കാരും ക്യാമ്പ് നിയന്ത്രിച്ചു. കെ.പി.എ ജില്ല പ്രസിഡന്റ് 
ബി. രാജ്കുമാർ, ജില്ലസെക്രട്ടറി  എ.പി. സുരേഷ്, ജോയിന്റ് സെക്രട്ടറി ടി.വി. പ്രമോദ്, സംസ്ഥാന നിർവ്വാഹക സമിതിയംഗങ്ങളായ പി. പ്രകാശൻ, പി.
പി. അമൽദേവ് സംഘാടക സമിതി ചെയർമാൻ  ചന്ദ്രശേഖരൻ, കൺവീനർ  സുരേഷ്, വൈസ് ചെയർമാൻ  ആതിര, ജോ കൺവീനർ 
എൻ. ഡി. വിനീത്  നേതൃത്വം നൽകി.
Reactions

Post a Comment

0 Comments