കാഞ്ഞങ്ങാട് : യുവതിയെയും 19 വയസുള്ള മകനെയും കാണാതായെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചന്തേര സ്വദേശിനിയായ 41 കാരിയെയും 19 വയസുള്ള അംഗ പരിമിതനായ മകനെയുമാണ് കാണാതായത്. ഇന്ന് രാവിലെ 10.30 ന് വീട്ടിൽ നിന്നും പോയതായിരുന്നു. കാലിക്കടവിൽ പിലിക്കോട് പഞ്ചായത്ത് ഓഫീസിൽ വീൽ ചെയർ വാങ്ങാനെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്. ഇത് വരെയായിട്ടും തിരിച്ചെത്താത്തതിനാൽ മകൾ പൊലീസിൽ പരാതി നൽകി. ചന്തേര പൊലീസ് കേസെടുത്തു.
0 Comments