കാസർകോട്:ലഹരിക്കേസിൽ 40 ദിവസത്തിനുള്ളിൽ കാസർകോട് ജില്ലയിൽ പൊലീസ് പിടിയിലായത് 311 പേരെ.
ഫെബ്രുവരി 22 മുതൽ മാർച്ച് 31 വരെ നടന്ന പരിശോധനയിൽ
ജില്ലയിൽ രജിസ്റ്റർ ചെയ്ത 304 കേസുകളിലായി 312 പ്രതികളിൽ 311 പേരെ പിടികൂടിയതായി ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ അറിയിച്ചു.
മഞ്ചേശ്വരം 27 , കുമ്പള 16 , കാസർകോട് 35 , വിദ്യാനഗർ 23 , ബദിയടുക്ക 22, ബേക്കൽ 35 , മേല്പറമ്പ 19 , ആദൂർ 11 , ബേഡകം 14 , അമ്പലത്തറ 08 , രാജപുരം 12, ഹോസ്ദുർഗ് 42 , നീലേശ്വരം 10 , ചന്തേര 20 , ചീമേനി 03 , വെള്ളരിക്കുണ്ട് 03 , വനിതാ പൊലീസ് സ്റ്റേഷൻ 04 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്ത കേസുകൾ.
0 Comments