കാഞ്ഞങ്ങാട്: ഒന്നാം ക്ലാസിൽ പഠിപ്പിച്ച കുട്ടികളെ കാണാൻ വിഷുക്കോടിയുമായി സുജന ടീച്ചറെത്തിയത് 25 വീടുകളിൽ. മേലാംങ്കോട്ട് എസി കണ്ണൻ നായർ സ്മാരക ഗവ: യുപി സ്കൂളിലെ അധ്യാപിക മുറിയനാവിയിലെ എസ്. എ. സുജനയാണ് കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ പഠിപ്പിച്ച കുട്ടികളെ തേടിയെത്തിയത്. പ്രിയപ്പെട്ട അധ്യാപിക വീടുകളിലെത്തി വിഷുക്കോടി സമ്മാനിച്ചപ്പോൾ കുട്ടികൾക്കെല്ലാം പെരുത്ത് സന്തോഷം. കഴിഞ്ഞ അധ്യയന വർഷം പൂർത്തിയാക്കി പിരിയുമ്പോൾ സുജനയും കുട്ടികളും കെട്ടിപ്പിടിച്ച് കരഞ്ഞു. എങ്കിലും ഫോണിലൂടെയും നേരിട്ടും കുട്ടികളുമായി അധ്യാപിക സൗഹൃദം പങ്കുവെച്ചു. മടിക്കൈ,അതിയാമ്പൂര്,മേലാംകോട്,കിഴക്കുംകര,നെല്ലിക്കാട്ട് തുടങ്ങിയ ഭാഗങ്ങളിൽ താമസിക്കുന്ന 25 കുട്ടികളുടെയും വീടുകളിൽ ടീച്ചർ സന്ദർശനം പൂർത്തിയാക്കി. 2019 ലാണ് ടീച്ചർ മേലാം ങ്കോട്ട് സ്കൂളിൽ എത്തിയത്.
0 Comments