കുട്ടിയമ്മക്ക് സ്നേഹ വീടൊരുങ്ങി.
പാളകളും കീറിയ പ്ലാസ്റ്റികും ഉപയോഗിച്ച് മേൽക്കൂരയുണ്ടാക്കിയ
വീടിലാണ് കാൽ നൂറ്റാണ്ടായി താമസം. മക്കളോ മറ്റു ബന്ധുക്കളോ നാട്ടിലില്ല. കുറച്ചു വർഷം മുമ്പ് വരെ പണിക്ക് പോയിരുന്നു. സ്വന്തമായി സ്ഥലമില്ല. താമസിക്കുന്ന സ്ഥലത്തിന് പട്ടയം ലഭിച്ചു മില്ല.പഞ്ചായത്തിൻ്റെ അതിദാരിദ്ര ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനു ശേഷം റേഷൻ കാർഡ്, ഇലക്ഷൻ ഐഡി കാർഡ് എന്നിവ നൽകി. അതിനു ശേഷം പെൻഷനും നൽകി തുടങ്ങി.സ്വന്തമായി സ്ഥലമില്ലാത്തതിനാൽ ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ടിരുന്നില്ല. നിലവിലെ സ്ഥിതി കണ്ടറിഞ്ഞ് വാർഡ് മെമ്പർ ദാമോദരൻ്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് വീടു നിർമ്മാണം ആരംഭിച്ചിരുന്നു. സംസ്ഥാന സർക്കാരിൻ്റെ അതിദാരിദ്ര നിർമ്മാർജന പദ്ധതി വന്നപ്പോൾ അതിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകുകയാണ് ചെയ്തത്.
0 Comments