കാഞ്ഞങ്ങാട്: പാറപ്പള്ളി മഖാം ഉറൂസ് ഏ പ്രിൽ 17 മുതൽ 21 വരെ നടക്കുമെ ന്ന് സംഘാടകസമിതി ഭാ രവാഹികൾ വാർത്താസ മ്മേളനത്തിൽ അറിയിച്ചു. 17ന് വൈകിട്ട് 4-30ന് മഖാം സിയാറത്തിന് മുനീർ ഫൈസി ഇർഫാനി നേതൃത്വം നൽകും. തുടർന്ന് സംഘാടകസ മിതി ചെയർമാൻ സ്വാലി ഹ് വൈറ്റ് ഹൗസ് പതാക ഉയർത്തും. 17 ന് ഖാസി മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉറൂസ് ഉദ്ഘാടനം ചെയ്യും. ഹാജി കെ അബുബക്കർ അധ്യക്ഷനാവും. നൗഷാദ് ബാഖവി ചിറയൻ കീഴ് മുഖ്യപ്രഭാഷണം നടത്തും. 18 ന് വൈകിട്ട് മജ്ലിസുന്നൂരിന് ചെറുമോത്ത് നേതൃത്വം നൽകും. ജമാഅത്ത് വൈസ് പ്രസിഡന്റ് ബഷീർ പറക്കളായി അധ്യ ക്ഷനാവും. മുനീർഹുദവി വിളയിൽ മുഖ്യപ്രഭാഷ ണം നടത്തും. 19 ന് ബുർ ദ മജ്ലിസിന് അൽഹാഫി ള് സ്വാദിഖ് അലി അൽഫാ ളിലി ഉസ്‌താദ് ആന്റ് പാർ ട്ടി നേതൃത്വം നൽകും. പേരോട് മുഹമ്മദ് അ സ്ഹരി മുഖ്യ പ്രഭാഷണം നടത്തും. ഉറൂസ് കമ്മിറ്റി വൈസ് ചെയർമാൻ എ. ഉ മ്മർ പാറപ്പള്ളി അധ്യക്ഷനാവും. 20ന് വൈകിട്ട് 4:30ന് ജില്ലാതല മാപ്പിളപ്പാ ട്ട് മത്സരം. വിജയികൾക്ക് 10001, 7001,5001 രൂപയും ട്രോഫിയും സമ്മാനിക്കും. രാത്രി 8.30 ന് നടക്കുന്ന സ മാപന സമ്മേളനം സൈനുൽ ആബിദീൻ ത ങ്ങൾ അൽ ബുഖാരി കു ന്നുംകൈ ഉദ്ഘാടനം ചെ യ്യും. ഉറൂസ് കമ്മിറ്റി ചെയർ മാൻ സ്വാലിദ് വൈറ്റ് ഹൗ സ് അധ്യക്ഷനാകും. ഇ. പി. അബൂബക്കർ അൽ ഖാസ് മി പത്തനാപുരം മുഖ്യപ്ര ഭാഷണം നടത്തും.21ന് ഉ ച്ചക്ക് മൗലിദ് പാരായണം കൂട്ടപ്രാർത്ഥനക്കും ശിഹാബുദ്ദീൻ അൽ അ ഹ്‌ദൽ തങ്ങ ൾ നേതൃത്വം നൽകും. ഉറൂസ് കമ്മിറ്റി വൈസ് ചെയർമാൻ പി .ഇസ്മാ യിൽ സഅദി പാറപ്പള്ളി അധ്യക്ഷനാവും. 4.30 ന്അ ന്നദാനം രാത്രി 9ന് നവാ സ് പാലേരി നയിക്കുന്ന ഇസ്ലാമിക കഥാപ്രസംഗം. ചടങ്ങിന് അബുദാബി ശാ ഖ ജമാഅത്ത് കമ്മിറ്റി പ്ര സിഡന്റ് ഖലീൽ കണ്ണോ ത്ത് അധ്യക്ഷനാവും. വാർത്താസമ്മേളന ത്തിൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഹാജി കെ അ ബൂബക്കർ , ഉറൂസ് കമ്മിറ്റി ചെയർമാൻ സാലി ഹ് വൈറ്റ് ഹൗസ്, ജനറൽ കൺവീനർ എം. കെ. അ ബ്ദുൽ റഹ്മാൻ, ട്രഷറർ മു നമ്പം മുഹമ്മദ് ഹാജി, വൈസ് ചെയർമാൻ എ. ഉ മ്മർ പാറപ്പള്ളി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി. കെ. ഇബ്രാഹിം, പ്രചരണ കമ്മ റ്റി ചെയർമാൻ ടി. എം. നാ സർ, കൺവീനർ ഹമീദ് ഹാജി കാലിച്ചാംപാറ, റ ഹ്മാൻ അമ്പലത്തറ സംബന്ധിച്ചു.
0 Comments