Ticker

6/recent/ticker-posts

15 കിലോ കഞ്ചാവുമായി ദമ്പതികൾ അറസ്റ്റിൽ, പ്രതികളെ പിടികൂടിയത് ചക്കരകല്ല് ഇൻസ്പെക്ടർ എം.പി. ആസാദിൻ്റെ നേതൃത്വത്തിൽ

കണ്ണൂർ :15 കിലോ കഞ്ചാവുമായി അന്യ സംസ്ഥാനക്കാരായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശി ജാഖിർ സിഗ്ദർ 45 ഭാര്യ അലീമ ബീവി 33 എന്നിവരാണ് അറസ്റ്റിലായത്. ചക്കരകല്ല് ഇൻസ്പെക്ടർ എം.പി. ആസാദിൻ്റെ നേതൃത്വത്തിൽ പ്രതികൾ താമസിക്കുന്ന വാടക വീട് റെയിഡ് ചെയ്ത് ഇന്ന് വൈകീട്ട് കഞ്ചാവ് ശേഖരം പിടികൂടുകയായിരുന്നു.മുണ്ടേരി മൊട്ട കടവ് റോഡിലെ വീട്ടിൽ നിന്നു മാണ് പിടികൂടിയത്. മൊത്തമായി കഞ്ചാവ് കൊണ്ട് വന്ന് ചില്ലറ വിൽപ്പനക്ക് ശ്രമിക്കുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്ത് വരുന്നു.
Reactions

Post a Comment

0 Comments