Ticker

6/recent/ticker-posts

കാസർകോട്ട് നാല് പേർക്ക് വെട്ടേറ്റു 10 പേർക്കെതിരെ വധശ്രമത്തിന് കേസ് മൂന്ന് പേർ പിടിയിൽ

കാസർകോട്: നാലാംമൈലിൽ 
നാല് പേർക്ക് വെട്ടേറ്റു. സിറ്റിസൺ നഗർ സ്വദേശികളായ 
ഇബ്രാഹിം സൈനുദീൻ 62, ഫവാസ് 35, മടവൂർ റോഡിലെ റസാഖ് മുഹമ്മദ് 50, സിറ്റി സൺ നഗറിലെ ടിം മുൻഷീദ് 28 എന്നിവർക്ക് ആണ് പരിക്ക്. ഇവർ ആശുപത്രിയിൽ ആണ്. പ്രതികളിൽ ചിലർ
ഇന്നലെ രാത്രി പടക്കം പൊട്ടിച്ചത് പ്രദേശവാസികൾ ചോദ്യം ചെയ്തിരുന്നു.
ഇതോടെ ഇവർ തിരിച്ചു പോയി മണിക്കൂറിന് ശേഷം  വാഹനങ്ങളിൽ ആളുകളുമായി എത്തി പെപ്പർ സ്പ്രേ അടിച്ച് വാളും കത്തികളും ഉപയോഗിച്ച് ആക്രമിച്ചെന്ന് പരിക്കേറ്റവർ പറഞ്ഞു.
3 പേരെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കൂടാതെ അബ്ദുൾ ഖാദർ, മുജു, അജു , മൊയ്തീൻ, നാഫി സ് ഉൾപെടെ 10 പ്രതികളാണുള്ളത്.
Reactions

Post a Comment

0 Comments