കാഞ്ഞങ്ങാട് : രാവണീശ്വരത്തെ സിപിഎമ്മിന്റെ യും കർഷകതൊഴിലാളിയൂണിയന്റെയും മുതിർന്ന നേതാവായിരുന്ന മുക്കുടിലെ ഒ. കൃഷ്ണൻ ( 78) നിര്യാതനായി. രാവണിശ്വരത്തെ കർഷതൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മുൻ നിരയിൽ പ്രവർത്തിച്ചു.കർഷക തൊഴിലാളിയൂണിയൻ വില്ലേജ് സെക്രട്ടറി ജില്ലാ കമ്മറ്റിയംഗം എന്നീനിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. സിപിഎം രാവണീശ്വരം ലോക്കൽ കമ്മറ്റിയംഗം അജാനുർ ഗ്രാമ ഗ്രാമപഞ്ചായത്ത് അംഗമായിട്ടുണ്ട്. ചൊവ്വാഴ്‌ച ഉച്ചയോടെ കാഞ്ഞങ്ങാട് സഹകരണാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം . ചെഗുവേര നഗറിൽ പൊതുദർശനത്തിന് വെച്ചു. ഭാര്യ :ഭാർഗ്ഗവി. മക്കൾ: സതീശൻ,സജിത്ത്. മണി രാജ്. മരുമക്കൾ: ലേഖ , അശ്വതി.
0 Comments