മധ്യത്തിൽ കട കുത്തി തുറന്ന് കവർച്ച നടത്തി. പൂട്ട് പൊളിച്ച ആയുധം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അജാനൂർ കൊളവയലിലെ ഗംഗാധരന്റെ ഉടമസ്ഥയിൽ
നയ ബസാറിൽ നവരംഗ് ബാറിന് സമീപത്തുള്ള കടയിലാണ് കവർച്ച. ഭണ്ഡാരത്തിൽ സൂക്ഷിച്ചിരുന്ന 5000, മേശ വലിപ്പിൽ ഉണ്ടായിരുന്ന 3000 രൂപയുമടക്കം എട്ടായിരത്തോളം രൂപ മോഷണം പോയി. ഇന്ന് രാവിലെയാണ് മോഷണ വിവരം അറിയുന്നത്. ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകി. പൂട്ട് തകർക്കാൻ ഉപയോഗിച്ച ഇരുമ്പ് ആയുധം തൊട്ടടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇത് പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി ഈ പ്രദേശം സാമൂഹ്യദ്രോഹികളുടെ താവളമെന്ന് പരാതിയുണ്ട്. ഇന്നലെ രാത്രി ഒരു സംഘം ഇവിടെ വച്ച് അതിഥി തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ചിരുന്നു.
0 Comments