കാസർകോട്:സിഗരറ്റും സോഡയും കടമായി നൽകാത്തതിന് യുവാവ് കടയുടെ സ്റ്റോക് റൂമിന് പെട്രോൾ ഒഴിച്ച് തീയിട്ടു. 4 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. നീർച്ചാൽ കന്യാപ്പാടിയിലെ ജെ. കെ. അരങ്ങേഴ്സ് എന്ന സ്ഥാപനത്തിൻ്റെ പുതുതായി നിർമ്മിച്ച സ്റ്റോക് റൂമിനാണ് ദ്രാവകം ഒഴിച്ച് തീ വെച്ചത്. ഇന്നലെ രാത്രി 8.30 നാണ് സംഭവം. കടയുടമ നീർച്ചാലിലെ ലാൻസർ ഡിസൂസ 42 യുടെ പരാതിയിൽ സന്ദു എന്ന ആൾക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. ലാൻസർ ഡിസൂസ നടത്തി വരുന്ന ജെ. കെ ബേക്കേർസ് എന്ന കടയിൽ നിന്നും സിഗരറ്റും സോഡയും കടമായി നൽകിയില്ലെന്ന വിരോധത്തിലാണ് തീ വെപ്പെന്ന് പരാതിയിൽ പറഞ്ഞു.
0 Comments