കാസർകോട്: ഓട്ടോ യാത്രയ്ക്കിടയിൽ യുവതിയുടെ ഒന്നേ മുക്കാൽ പവൻ്റെ സ്വർണ വള മോഷ്ടിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ഉപ്പള മണ്ണംകുഴിയിലെ മുഹമ്മദ് സാക്കിബാണ് 22 അറസ്ററിലായത്. മഞ്ചേശ്വരം പൊ ലീസ് ആണ് പ്രതിയെ പിടികൂടിയത്. ഉപ്പളയിലെ ഒരു ജ്വല്ലറിയിൽ വിൽപ്പന നടത്തിയ ആഭരണം കണ്ടെത്തി.
91,000 രൂപയ്ക്കാണ് വള വിൽപ്പന നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്‌ച
റിമാൻ്റ്റ് ചെയ്തു.
മാർച്ച് 24-ന് ഉച്ചയ്ക്കാണ് കേസിനാസ്‌പദമായ സംഭവം. ഉപ്പള കോടിബയലിലെ ആയിഷത്ത് മിയാസയാണ് പരാതിക്കാരി. ആനക്കല്ലിലുള്ള ഉമ്മയുടെ വീട്ടിലേക്ക് പോകാനാണ് ഉ പ്പളയിൽ എത്തിയത്. ഓട്ടോയിൽ കയറി ആനക്കവിലെത്തി ബാഗ് ഓട്ടോയിൽ വച്ച് വീട്ടിന കത്തേക്ക് പോയി. വേഗത്തിൽ തിരിച്ചെത്തുകയും ചെയ്തു.
മടക്കയാത്രക്കിടെ ഓട്ടോ ഹൊസങ്കടിയിൽ എത്തിയപ്പോൾ തനിക്ക് അത്യാവശ്യം മറ്റൊരു ഓട്ടം പോകാനുണ്ടെന്നു പറഞ്ഞ് പരാതിക്കാരിയെ പാതിവഴിയിൽ ഇറക്കിവിട്ടു.
യുവതി മറ്റൊരു ഓട്ടോയിൽ ഉപ്പളയിലേക്ക് എത്തിയ ശേ പ
ഴ്സ് തുറന്നു നോക്കിയപ്പോഴാണ് സ്വർണ്ണവള നഷ്ടപ്പെട്ട കാര്യം അറിഞ്ഞ ത്. ഉടൻ മഞ്ചേശ്വരം പൊലീസിൽ പ രാതി നൽകി.
0 Comments