കാഞ്ഞങ്ങാട് :നാട്ടുകാർ നോക്കി നിൽക്കെ യുവാവ് വീട്ടുമുറ്റത്തെ കിണറിൽ ചാടി മരിച്ചു. ചെമ്പ്രകാനത്തെ ബാബുരാജിൻ്റെ മകൻ കെ പി. അനീഷ് കുമാർ 41 ആണ് ജീവനൊടുക്കിയത്. ഇന്നലെ രാത്രി 11 മണിക്ക് നാട്ടുകാർക്ക് മുൻപിൽ വെച്ച് പെട്ടന്ന് കിണറിലേക്ക് ചാടുകയായിരുന്നു. ഫയർഫോഴ്സെത്തി കരക്കെടുത്ത ശേഷം ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മദ്യപാനം മൂലമുള്ള മാനസിക വിഷമത്തിൽ കിണറിൽ ചാടി ജീവനൊടുക്കിയതാണെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments