വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. റോഡിൽ പൊലീസിനെ കണ്ട സംഘം കാർ അമിത വേഗതയിൽ പിന്നോട്ടെടുത്ത് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ മതിലിൽ ഇടിച്ച് പറമ്പിലേക്ക് ഇടിച്ചു കയറി നിന്നു. നാട്ടുകാരും പിന്നാലെയെത്തിയ പൊലീസും കാറിലുണ്ടായിരുന്ന വരെ പിടികൂടി. പരിശോധനയിൽ കാറിനുള്ളിൽ നിന്നും ഒന്നര ഗ്രാമോളം എം.ഡി.എം.എ കണ്ടെത്തി. ഒരു പാക്കറ്റ് സിഗരറ്റും കണ്ടെത്തി. ഇത് പരിശോധിക്കുന്നു. അപകടത്തിൽ പെട്ട റിക്സ് കാർ തകർന്നു. തീരദേശത്ത് നിന്നും മയക്ക് മരുന്ന് വാങ്ങി മടങ്ങുകയായിരുന്നു യുവാക്കളെന്നാണ് സൂചന. പ്രതികളിൽ ഒരാൾ ബാവ നഗർഭാഗത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന യുവാവാണ്.
0 Comments