Ticker

6/recent/ticker-posts

പറക്കളായിൽ വീട്ടുമുറ്റത്ത് നിൽക്കുന്ന പുലിയുടെ ക്യാമറ ദൃശ്യം ലഭിച്ചു വളർത്തു പട്ടിയെ കൊന്നു തിന്നു

കാഞ്ഞങ്ങാട് : അമ്പലത്തറപറക്കളായിൽ വീട്ടുമുറ്റത്ത് നിൽക്കുന്ന പുലിയുടെ സി.സി.ടി വി ക്യാമറ ദൃശ്യം ലഭിച്ചു. ഇവിടെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളർത്തു പട്ടിയെ പുലി കൊന്നു തിന്നു . പറക്കളായി കല്ലടം ചിറ്റയിലെ വികാസിൻ്റെ വളർത്തു പട്ടിയെയാണ് ഇന്നലെ രാത്രി പുലി പിടിച്ചത്. പട്ടിയുടെ അവശിഷ്ടങ്ങൾ സമീപത്ത് കണ്ടെത്തി. വീട്ടിലെ സി.സി.ടി.വി ക്യാമറയിൽ പുലിയുടെ വ്യക്തമായ ചിത്രം പതിഞ്ഞു. റോഡിൽ നിന്നും വീട്ടുവളപ്പിലേക്ക് കയറി ഏനെ നേരം ചുറ്റികറങ്ങുന്ന പുലിയുടെ ദൃശ്യമാണ് ലഭിച്ചത്. അർദ്ധരാത്രിയിലാണ് പുലിമിനിറ്റുകളോടെ വീടിന് സമീപം ചുറ്റികറങ്ങി നിൽക്കുന്നത്. നാട്ടുകാർ വലിയ ഭീതിയിലായിട്ടുണ്ട്. വനപാലകർ സ്ഥലത്ത് പരിശോധന നടത്തുന്നു.
Reactions

Post a Comment

0 Comments