കാഞ്ഞങ്ങാട് : വയോധികൻതലകറങ്ങി കടലിൽ വീണ് മരിച്ചു. ബല്ലാ കടപ്പുറം ഇട്ടമ്മൽ റോഡിൽ ചാലിയൻ നായിലെ അബ്ദുൾ റഹ്മാൻ എന്ന അതിരാൻ ച്ച 81 ആണ് മരിച്ചത്. ഇന്ന് രാവിലെ ബല്ലാ കടപ്പുറത്ത് കടലിൽ വെള്ളത്തിൽ വീണ് കിടക്കുന്നതായി കാണുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോട്ടച്ചേരിയിൽ നേരത്തെ ഫ്രൂട്സ് കച്ചവടം നടത്തിയിരുന്നു. ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ഏറെ വൈകിയാണ് തിരിച്ചറിഞ്ഞത്.
0 Comments