Ticker

6/recent/ticker-posts

കുരങ്ങിൻ്റെ ജഡം കണ്ടെത്തി പുലി പിടിച്ചതായി സംശയം കോടോത്തും പുലിയെ കണ്ടു

കാഞ്ഞങ്ങാട്: ഒടയംചാൽ  കാവേരിക്കുളത്ത്    കുരങ്ങിന്റെ ജഡം കണ്ടെത്തി. ദിവസങ്ങൾക്ക് മുൻപ് ഇവിടെ നാട്ടുകാർ പുലിയെ കണ്ടിരുന്നതിനാൽ കുരങ്ങിനെ പുലി പിടിച്ചതായാണ് സംശയം.
കാവേരി കുളത്തിന്റെ മുൻവശത്തെ നരയറിലാണ് കുരങ്ങിൻ്റെ ജഡം കണ്ടെത്തിയത്.പൗവ്വത്തെ  തോമാച്ചന്റെ കശുമാവിൻ തോട്ടത്തിലാണ് ജഡം കണ്ടത്.ജഡത്തിന് ഒരാഴ്ചയിൽ കൂടുതൽ പഴക്കമുണ്ട്.ഇവിടങ്ങളിൽ രണ്ടിലധികം തവണ പുലിയെ കണ്ടിരുന്നു.പുലിയുടെ ആക്രമണത്തിൽ    കുരങ്ങ് ചത്തതാണെന്ന് സംശയിക്കുന്നത്. പ്രദേശത്ത് വനപാലകരുടെ നിരീക്ഷണമുണ്ട്. ഒടയംചാലിലിൻ്റെ തൊട്ടടുത്ത പ്രദേശമായ
കോടോത്തും കഴിഞ്ഞ ദിവസം പുലിയിറങ്ങി.  കുറ്റിത്താനിയിലെ റബ്ബർ തോട്ടത്തിലൂടെ ഓടുന്നതാണ് കണ്ടത്.  പുലിയിറങ്ങിയതായി സംശയം ഉയർന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് ഒടയംചാൽ ചക്കിട്ടടുക്കം കക്കോലിൽ പുലിയിറങ്ങിയിരുന്നു. രണ്ട് ആടുകളെ കടിച്ചു കൊന്നിരുന്നു. കക്കോലിലെ വിജയകുമാറിന്റെ ആടുകളെയാണ് കൊന്ന നിലയിൽ കണ്ടത്.
Reactions

Post a Comment

0 Comments