Ticker

6/recent/ticker-posts

പടന്നക്കാട് മേൽപ്പാലത്തിന് മുകളിൽ ടാങ്കർ ലോറി ബൈക്കിലിടിച്ച് പൊലീസുകാരൻ മരിച്ചു

കാഞ്ഞങ്ങാട് :പടന്നക്കാട് മേൽപ്പാലത്തിന് മുകളിൽ ടാങ്കർ ലോറി ബൈക്കിലിടിച്ച് 
പൊലീസുകാരൻ മരിച്ചു. ഹോസ്ദുർഗ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ വിനീഷ് 35 ആണ് മരിച്ചത്. ഇന്ന് രാവിലെ 9.10 മണിയോടെയാണ് അപകടം. കരിവെള്ളൂർ സ്വദേശിയായ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ഹോസ്ദുർഗ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് വരവെ യാണ് അപകടം. കാഞ്ഞങ്ങാട് ഫയർ ഫോഴ്സ് എത്തി മൃതദേഹം ജില്ലാ ശുപത്രിയിലേക്ക് മാറ്റി. പൊലീസും സ്ഥലത്തെത്തി. 
Reactions

Post a Comment

0 Comments